AI രംഗത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കുന്ന Generative AI എന്ന സാങ്കേതിക വിദ്യ നമ്മുടെ ജോലിയുടെയും, വ്യക്തിഗത ജീവിതത്തിന്റെയും പ്രധാനപ്പെട്ട ഭാഗമായി മാറിയിട്ടുണ്ട്. ഇത്രയും വലിയ തോതിലുള്ള മാറ്റങ്ങള്‍ Generative AI രംഗത്ത് സംഭവിക്കുമ്പോഴും പൂര്‍ണ്ണമായ രീതിയില്‍ ഈ സാങ്കേതികവിദ്യ എന്താണെന്നും, അത് നമ്മുടെ ജോലിയിലും, പഠനത്തിലും ഏതെല്ലാം രീതിയില്‍ സ്വാധീനിക്കുമെന്നും, കൃത്യമായ രീതിയില്‍ ഈ ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും സംശയിച്ചിരിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ Edapt ന്റെ 3 Hour Generative Ai Workshop നിങ്ങള്‍ക്കുള്ളതാണ്!!!
3 മണിക്കൂറില്‍ നിങ്ങള്‍ക്ക് എന്തെല്ലാം പഠിക്കാം
- Generative AI എന്താണെന്നും, എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും കൃത്യമായി മനസ്സിലാക്കാം.
- Generative Ai, Descriminative Ai തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം.
- Generative AI ടൂളുകള്‍ നിലവിലെ ക്രിയേറ്റീവ് ജോലികളെ എങ്ങനെ ബാധിക്കുന്നുവെന്നും, ഈ ടൂളുകള്‍ അനുയോജ്യമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കണെന്നും പഠിക്കാം.
- Generative AI ടൂളുകളില്‍ പ്രധാനപ്പെട്ട ടൂളുകളായ ChatGPT, Google Gemini, Claude Ai തുടങ്ങിയ ടൂളുകളില്‍ പ്രാവീണ്യം നേടാം.
- കൃത്യമായ രീതിയില്‍ പ്രോംപ്റ്റുകള്‍ സൃഷ്ടിക്കാനുള്ള പരിശീലനം നേടാം.
- വ്യത്യസ്ത Prompting Techniques പഠിച്ച് Generative AI ടൂളുകളില്‍ മാസ്റ്ററാകാം.
- ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന Image Generative Ai ടൂളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അവയുടെ സാങ്കേതിക വശങ്ങളും പഠിക്കാം.
- Diffusion Models ചിത്ര നിര്‍മ്മാണത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാം.
- ക്രിയാത്മകമായ രീതിയില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി കൃത്യമായ Prompts സൃഷ്ടിക്കാനുള്ള പരിശീലനം നേടാം.
- ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ Prompting Techniques, Styling, Lighting തുടങ്ങിയവ പരിശീലിക്കാം.
- Midjourney Ai, Dalle-2, Dalle-3, Ideogram Ai, Microsoft Image Creator, Stable Diffusion, Stable Diffusion SDXL തുടങ്ങിയ Generative AI ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ പഠിക്കാം.
- Generative AI ടൂളുകളുടെ സഹായത്തോടെ Presentations എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കാം.
- Interactive Presentations ന് ശബ്ദം നല്കാന് സഹായിക്കുന്ന Audio Ai Tools ഉപയോഗിക്കാനുള്ള പരിശീലനം നേടാം.
ഈ Workshop ല്‍ ആർക്കൊക്കെ ചേരാം?
ജനറേറ്റീവ് എഐയുടെ കഴിവുകൾ പഠിക്കാനും ജോലിയിലും പഠനത്തിലും പ്രയോജനപ്പെടുത്താനും ആഗ്രഹമുള്ള ഏതൊരാൾക്കും ഈ വെബിനാറിൽ ചേരാം! പ്രത്യേകിച്ചും,
- പഠനത്തിൽ പുതിയ ആശയങ്ങൾ കണ്ടെത്താനും പഠന രീതികള്‍ ജനറേറ്റീവ് എഐ ഉപയോഗിച്ച് മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ
- ജോലി എളുപ്പമാക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജോലിക്കാർ
- ബിസിനസ് വളർത്താനും പുതിയ കസ്റ്റമേഴ്സിനെ ആകർഷിക്കാനും ജനറേറ്റീവ് എഐ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സുകാർ
- എഐയുടെ പുതിയ കണ്ടുപിടിത്തങ്ങളും ഈ രംഗത്തെ പുതിയ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ
- ജോലികൾ വേഗത്തിലും മികച്ച രീതിയിലും ചെയ്യാൻ എഐ എങ്ങനെ സഹായിക്കുന്നുവെന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന Freelancers
- ജനറേറ്റീവ് എഐ ഉപയോഗികിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഡിസൈനർമാർ
- പ്രോംപ്റ്റ് എഞ്ചിനീയറിങ്ങും, എങ്ങനെയാണ് ജനറേറ്റീവ് എഐയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നതെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ
After successful purchase, this item would be added to your Library.
You can access the library in the following ways :
- From Computer, you can access your library after successful login
- For other devices, you can access your library using this web app through browser of your device.